ചെന്നൈ: കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കോവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കുന്നത് മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകും. അതുകൊണ്ട് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
തമിഴ്‌നാട്ടില്‍ ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 28 നകം ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ തയാറെടുപ്പുകള്‍ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.