സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനവും ഗ്ലൈഡറും തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനവും ഗ്ലൈഡറും തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു

ജനീവ: സ്വിസ് ആല്‍പ്സിനു നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചെറുവിമാനവും ഗ്ലൈഡറും തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇറ്റാലിയന്‍ അതിര്‍ത്തിക്കടുത്തുള്ള ബിവിയോ പ്രദേശത്താണ് രണ്ട് അപകടമുണ്ടായത്. രണ്ട് അപകടങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു പരിശോധിച്ചുവരികയാണ്.

ഗ്ലൈഡര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ എയര്‍ റെസ്‌ക്യൂ സര്‍വീസ് ശനിയാഴ്ച രാത്രി പ്രദേശത്തെ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ കാരണം രാത്രി അപകട സ്ഥലത്ത് എത്താനായില്ല. സമുദ്രനിരപ്പില്‍നിന്ന് 2,700 മീറ്റര്‍ (8,860 അടി) ഉയരത്തിലാണ് അപകടമുണ്ടായത്.

ഞായറാഴ്ച്ച പകല്‍ ഗ്ലൈഡര്‍ പൈലറ്റിന്റെ മൃതദേഹത്തിനായുള്ള തെരച്ചിലിനിടെയാണ് ഒരു കിലോമീറ്റര്‍ അകലെ ചെറിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോബിന്‍ ഡിആര്‍ 400 എന്ന വിമാനത്തിലുണ്ടായിരുന്ന പൈലറ്റും പുരുഷനും സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു

അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. ഗ്ലൈഡറും വിമാനവും ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ എയര്‍ഫീല്‍ഡുകളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.