ഐഎസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐഎസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍  കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്തൊക്കെയെന്നു മനസിലാക്കേണ്ടതുണ്ട്.

ജയിലില്‍ കഴിയുന്നവര്‍ ഇവിടേക്കു വരാന്‍ തയാറുണ്ടോ, അവരുടെ കുടുംബങ്ങളുടെ നിലപാട് എന്ത് എന്നെല്ലാം അറിയണം. ഇതെല്ലാം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ആണു തീരുമാനമെടുക്കേണ്ടതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ ജയിലില്‍ കഴിയുന്ന മകളെയും ചെറുമകനെയും നാട്ടിലെത്തി വിചാരണ ചെയ്യണമെന്നും നിമിഷാ ഫാത്തിമ ഇന്ത്യന്‍ പൗരയാണെന്നും അമ്മ ബിന്ദു പറഞ്ഞിരുന്നു. കേന്ദ്രം തന്റെ ആവശ്യം നിരസിച്ചതിനാല്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.