മുന്‍ എംഎല്‍എ ജോസ് കുറ്റിയാനിയുടെ സംസ്‌കാരം ഇന്ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍; അനുശോചിച്ച് രാഷ്ട്രീയ ലോകം

മുന്‍ എംഎല്‍എ ജോസ് കുറ്റിയാനിയുടെ സംസ്‌കാരം ഇന്ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍; അനുശോചിച്ച് രാഷ്ട്രീയ ലോകം

തൊടുപുഴ: ഇന്നലെ അന്തരിച്ച മുന്‍ എംഎല്‍എയും ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനിയുടെ (87) സംസ്‌കാരം ഇന്ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 നായിരുന്നു അന്ത്യം.

തൊടുപുഴയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെ സംസ്‌കാര ചടങ്ങുകള്‍ പള്ളിയില്‍ നടക്കും.

ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള പ്രഥമ ഡിസിസി പ്രസിഡന്റായും (1972-1981), 1980, 1982 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായും അദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഐസിസി, കെപിസിസി നിര്‍വാഹക സമിതി അംഗം, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ഇടുക്കി ജില്ലാ ബാങ്ക് പ്രസിഡന്റ്, മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍, നാഫെഡ് വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ച പ്രഗത്ഭനായ അഭിഭാഷകന്‍ കൂടിയായിരുന്നു അദേഹം.

ഭാര്യ: കാഞ്ഞിരപ്പള്ളി നിലയ്ക്കത്താനം കുടുംബാംഗം റാണി ജോസ്.

മക്കള്‍: സാം ജോസ്, മനോജ് ജോസ്, ക്ഷേമ സന്തോഷ്, പോള്‍ ജോസ് (പരേതരായ മജു ജോസ്, ബിന്ദു അബി എന്നിവര്‍ മറ്റ് മക്കളാണ്).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.