കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ സ്ഥാനമേറ്റു

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യടിയും സേവാദളിന്റെ ഗാര്‍ഡ് ഒഫ് ഓണറും ഏറ്റുവാങ്ങി കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ഹൈക്കമാന്‍ഡ് പ്രതിനിധികളായ ഐവാന്‍ ഡിസൂസ, ചന്ദ്രശേഖര്‍, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി സിദ്ദിഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു. കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവര്‍ത്തകരുടെ ആവേശം അടക്കാന്‍ നേതാക്കള്‍ പാടുപെട്ടു.

ചടങ്ങിന്റെ തല്‍ സമയ സംപ്രേഷണം കാണാനും ഓഫീസിനകത്തെ തിരക്ക് ഒഴിവാക്കാനും കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സ്‌ക്രീന്‍ അടക്കം ഒരുക്കിയിരുന്നു. കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെപിസിസി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.