ന്യുഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇടവേള എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യത.
യു.കെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ് കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ 12 ആഴ്ചവരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനു മൂന്നു ദിവസങ്ങള്‍ക്കു ശേഷം യു.കെ അമ്പത് വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനുള്ള ഇടവേള 12ല്‍ നിന്ന് എട്ടാഴ്ചയായി കുറച്ചിരുന്നു. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇത്.