അബുദാബി: യുഎഇയില്‍ ഇന്ന് 2,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 227,684 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1,976 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 603,961 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 583,115 പേർ രോഗമുക്തി നേടി. 1,738 പേരാണ് മരിച്ചത്.