'വിശ്വാസികളെ പിണക്കരുത്': ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

'വിശ്വാസികളെ പിണക്കരുത്': ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സിപിഎം. രോഗവ്യാപനം കുറയുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമന്ന് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഭൂരിപക്ഷമായ വിശ്വാസികളെ പിണക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ല. വിശ്വാസികളുടെ ആവശ്യം പരിഗണിച്ചുള്ള തീരുമാനമുണ്ടാവണം. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം.

വിവിധ മതമേലധ്യക്ഷന്‍മാരും എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. കോവിഡ് രോഗ വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.