തിരുവനന്തപുരം: കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്കഡോൺ. രണ്ടു ദിവസങ്ങളിലും അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം ഉണ്ടാകില്ല.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും രണ്ട് ദിവസം അടഞ്ഞ് കിടക്കും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണ് ഇന്നും നാളെയും പ്രവര്‍ത്തനാനുമതി. പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും അവിടെനിന്നുവരുന്നവര്‍ക്കും ടാക്സി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാം. നിര്‍മാണപ്രവൃത്തികള്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താം. ഇതിനായി അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ച് അനുമതി വാങ്ങണം.