മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ മുഴുവന്‍ ജീവക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി. ഇതോടെ മുഴുവന്‍ ജീവനക്കാരും പ്രതിരോധ കുത്തിവെയ്പ്പ് ചെയ്ത് യാത്ര നടത്തിയ ഇന്ത്യയിലെ ആദ്യ വിമാന സര്‍വീസ് എന്ന സ്ഥാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്വന്തമാക്കി.

ഡല്‍ഹിയില്‍ നിന്ന് രാവിലെ 10.40ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഡല്‍ഹി- ദുബൈ- ജയ്പൂര്‍- ഡല്‍ഹി വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്.'എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര സ്റ്റാഫുകള്‍ക്കും ഞങ്ങള്‍ പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുക മാത്രമല്ല, ഞങ്ങള്‍ക്കൊപ്പം പറക്കുന്ന യാത്രക്കാര്‍ക്കും ഈ നടപടി സുരക്ഷിതത്വവും ഉറപ്പും നല്‍കുന്നു' എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.