കാര്‍ഷിക നിയമ ഭേദഗതി: സര്‍ക്കാര്‍ നിര്‍ദേശം തള്ളി കാര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമ ഭേദഗതി: സര്‍ക്കാര്‍ നിര്‍ദേശം തള്ളി കാര്‍ഷക സംഘടനകള്‍

ന്യുഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി കര്‍ഷക സംഘടനകള്‍. നിയമങ്ങളില്‍ മാറ്റമല്ല പൂര്‍ണ്ണമായി പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായ്ത്ത് പ്രതികരിച്ചു. അതേസമയം സര്‍ക്കാരിന്റെ പുതിയ നിലപാട് ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉടനെ യോഗം ചേരും.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് ഒഴികെ നിയമത്തില്‍ എന്തു മാറ്റം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കും തയ്യാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. നിയമത്തെ സംബന്ധിച്ച് ചര്‍ച്ച ഇല്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

നിയമത്തില്‍ ഭേദതഗതിക്കായി അല്ല കര്‍ഷകസമരം ചെയ്യുന്നതെന്നും പൂര്‍ണ്ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. അതേ സമയം സമരം വീണ്ടും ശക്തമാക്കിയതിന് പിന്നാലെ സര്‍ക്കാരിന് വന്ന നിലപാട് മാറ്റം കാര്യങ്ങള്‍ അനൂകൂലമാക്കാനാകുമെന്ന് വിലയിരുത്തലിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.