അകമ്പടി വാഹനം നല്‍കിയില്ല; ഗണ്‍മാനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ട് മുരളീധരന്റെ പ്രതിഷേധം

അകമ്പടി വാഹനം നല്‍കിയില്ല; ഗണ്‍മാനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ട് മുരളീധരന്റെ പ്രതിഷേധം

തിരുവനന്തപുരം: സുരക്ഷക്കായി കേരള പൊലീസ് നല്‍കിയ ഗണ്‍മാനെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും ചെറുവയ്ക്കലിലേക്ക് പോകുന്ന വഴിയാണ് ബേക്കറി ജംഗ്ഷനില്‍ വച്ച് വാഹനത്തില്‍ നിന്ന് ഗണ്‍മാനെ ഇറക്കി വിട്ടത്. പൊലീസ് സ്ഥിരം നല്‍കാറുള്ള അകമ്പടി വാഹനം നല്‍കാത്തതാണ് മന്ത്രിയെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

എ.ആര്‍ ക്യാമ്പില്‍ നിന്നും കേന്ദ്രമന്ത്രിക്ക് ബിജു എന്ന ഗണ്‍മാനെ മാത്രമാണ് അനുവദിച്ചിരുന്നത്. രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മുതല്‍ ഗണ്‍മാന്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഗണ്‍മാനെയും മന്ത്രി ഒഴിവാക്കുകയായിരുന്നു.

മന്ത്രി ഒഴിവാക്കിയ വിവരം മടങ്ങിയെത്തിയ ശേഷം എ.ആര്‍ ക്യാമ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബിജു അറിയിച്ചു. വൈ കാറ്റഗറിയിലുള്ള കേന്ദ്രമന്ത്രിക്ക് പ്രത്യേക സുരക്ഷ പ്രശ്‌നങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് അകമ്പടി വാഹനം ഒഴിവാക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.