തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. നാളെ 15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താനാണ് തീരുമാനം.
രാവിലെ 11മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.
അതേസമയം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാല്‍ കാശ് വീഴില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.