സേവ് കുട്ടനാട്; പ്രതിപക്ഷ നേതാവിനൊപ്പം യു ഡി എഫ് പ്രതിനിധികൾ ഇന്ന് കുട്ടനാട് സന്ദർശിക്കും

സേവ് കുട്ടനാട്; പ്രതിപക്ഷ നേതാവിനൊപ്പം യു ഡി എഫ് പ്രതിനിധികൾ ഇന്ന് കുട്ടനാട് സന്ദർശിക്കും

ആലപ്പുഴ: കുട്ടനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. സേവ് കുട്ടനാട് ക്യാമ്പയിന്‍ ലോകം മലയാളികള്‍ ഏറ്റെടുത്തതോടെ പ്രശ്‌നം ലോകമെങ്ങുമുള്ള മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

മടവീഴ്ചയില്‍ ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കും. പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ് സംഘം ചര്‍ച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.