അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്നലെ കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ശനിയാഴ്ച രാത്രി തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആധുനിക ചികിത്സയ്‌ക്കെതിരേ നിരവധി തവണ മോഹനന്‍ വൈദ്യര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. നാട്ടുമരുന്നുകളാണ് ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. വൈറസുകള്‍ ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനന്‍ വൈദ്യര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നേരത്തെ കൊറോണ വൈറസിന് ചികിത്സ നടത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ വിലക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.