രാജ്യദ്രോഹക്കേസ്: ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്

രാജ്യദ്രോഹക്കേസ്:  ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്

കവരത്തി:  ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ രാജ്യദ്രോഹക്കേസില്‍ വീണ്ടും ചോദ്യം ചെയ്യും. കവരത്തി പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കി. നാളെ രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. 

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെയുള്ള കേസ്. കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ആയിഷ സുല്‍ത്താന ഹാജരായത്.

കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്റ്റെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും ഹൈക്കോടതി


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.