എം.കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് രഘുറാം രാജനും നോബേല്‍ ജേതാവ് എസ്തര്‍ ഡുഫ്‌ലോയും

എം.കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് രഘുറാം രാജനും നോബേല്‍ ജേതാവ് എസ്തര്‍ ഡുഫ്‌ലോയും

ചെന്നൈ: എംകെ സ്റ്റാലിന്റെ സാമ്പത്തിക കൗണ്‍സിലിലേക്ക് രഘുറാം രാജനും നോബല്‍ ജേതാവായ എസ്തര്‍ ഡുഫ്‌ലോയും. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയായ കൗണ്‍സിലില്‍ അഞ്ചംഗങ്ങളാണുള്ളത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സംസ്ഥാനത്തെ സാമ്പത്തിക നയരൂപീകരണത്തില്‍ സഹായിക്കുകയാണ് ലക്ഷ്യം.

കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍, വെല്‍ഫെയര്‍ ഇക്കണോമിസ്റ്റും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ജീന്‍ ഡ്രെസയും മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ എസ് നാരായണനുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ഇതിലൂടെ സംസ്ഥാനത്തിന്റെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യനീതിയും സമത്വവും ഉറപ്പിക്കുകയാണ് ലക്ഷ്യം. വളര്‍ച്ചാ നിരക്കിന്റെ വേഗം കൂട്ടുക, തൊഴിലവസരം സൃഷ്ടിക്കുക, എല്ലാ മേഖലയിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് ലക്ഷ്യം. വിദഗ്ദ്ധ സമിതി നേരിട്ടോ, ഓണ്‍ലൈനായോ യോഗം ചേരുമെന്നും നയങ്ങള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.