ഹൈക്കമാന്‍ഡ് തീരുമാനങ്ങളിലെ അതൃപ്തി; ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

ഹൈക്കമാന്‍ഡ് തീരുമാനങ്ങളിലെ അതൃപ്തി; ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

ന്യുഡല്‍ഹി: ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തിയാണ് കൂടിക്കാഴ്ചയ്ക്ക് കാരണം.

നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയോട് ഡല്‍ഹിയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാര്‍ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.