ന്യൂഡല്‍ഹി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം തടയാന്‍ എന്തുകൊണ്ട് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് തടയാനും നിയന്ത്രിക്കാനും വലിയ തോതിലുള്ള പരിശോധന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ പ്ലസ് വകഭേദം തടയുന്നതിനായി എന്തുകൊണ്ട് വലിയ തോതില്‍ പരിശോധന നടത്തുന്നില്ലെന്നും ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ വാക്സിനുകള്‍ എത്രത്തോളം ഫലപ്രദമാണ്, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴാണ് ലഭിക്കുക. കോവിഡ് വൈറസിന്‍റെ മൂന്നാംതരംഗത്തെ നേരിടാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്നും മോഡി സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.
മോഡി സര്‍ക്കാരിനെതിരയുള്ള ചോദ്യങ്ങള്‍ രാഹുല്‍ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തത്.