ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ച്ഗുല ചണ്ഡീഗഡ് അതിര്‍ത്തിയില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുന്നതിനാണ് സമരക്കാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പഞ്ച്ഗുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തിയാണ് പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്ക് എത്തിയത്. സമരത്തിന്റെ ഏഴാം മാസം തികയുന്നതിന്റെ ഭാഗമായാണ് പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്.