ലോക്ക്ഡൗണ്‍: കൂടുതല്‍ ഇളവുകളില്ല; ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം

ലോക്ക്ഡൗണ്‍: കൂടുതല്‍ ഇളവുകളില്ല; ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച പ്രാര്‍ഥന നടത്താം. ഒരേസമയം 15 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത്.

ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടര്‍ന്നേക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണോയെന്ന് തീരുമാനിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.