കോവിഡ് രണ്ടാം തരംഗം: ഏറ്റവും ആശങ്കയുയര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം

കോവിഡ് രണ്ടാം തരംഗം: ഏറ്റവും ആശങ്കയുയര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഏറ്റവും ആശങ്കയുയര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും റിപ്പോര്‍ട്ട്. ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി.

മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ഏറെ നാളായി ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കോവിഡ് കേസുകളിലെ വര്‍ധന. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്ന കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ആശങ്ക തുടരുന്നു. അതേ സമയം 19 സംസ്ഥാനങ്ങളില്‍ പത്തില്‍ താഴെയാണു പ്രതിദിന മരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.