ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർദ്ധിക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിനെ ഈ ആവശ്യം. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ ആവശ്യം അദ്ദേഹം അറിയിച്ചത്.
'പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണം. അതിന് അവർ അര്‍ഹരാണ്. ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോഡി സര്‍ക്കാര്‍ പിന്‍മാറുരുതെന്നും' രാഹുല്‍ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.