ന്യുഡല്‍ഹി: പ്രസിഡന്റ് ജയിര്‍ ബോല്‍സൊണരോ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവാക്‌സീന്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കാന്‍ ബ്രസീല്‍ തീരുമാനിച്ചു. 324 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്‌സീന്‍ വാങ്ങാനുള്ള കരാര്‍ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി അറിയിച്ചു. കൂടാതെ ഇടപാടിലെ ക്രമക്കേടാരോപണം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനും തീരുമാനിച്ചു.