മുംബൈ: കോവിഡ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെ റാലികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച കനത്ത ആഘാതം കണക്കിലെടുത്ത് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന റാലികള്‍ തടയണം. ഒരു കാരണവശാലും അവ അനുവദിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചത്തില്‍ പറയുന്നു.
'കോടതികള്‍ അടച്ച് അവിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കുന്നു. വിമാനത്താവളത്തിന് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട റാലി അടുത്തിടെ നടന്നു. 25,000ത്തിലധികം പേരാണ് പങ്കെടുത്തത്. കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ അവര്‍ക്ക് കാത്തിരുന്നുകൂടെയെന്നും കോടതി ചോദിച്ചു.