സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിത്യസ്ത സ്റ്റാംപ് ഡ്യൂട്ടി വിവേചനപരം; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിത്യസ്ത സ്റ്റാംപ് ഡ്യൂട്ടി വിവേചനപരം; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്‌മിനിസ്ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. നേരത്തെയുണ്ടായിരുന്ന ഒരു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് ആറ് ശതമാനവും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് ഏഴ് ശതമാനവും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് എട്ട് ശതമാനവും ആക്കിയിരുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി.

അഡ്വ മുഹമ്മദ് സാലിഹ് അടക്കമുളളവരാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡ്‌മിനിസ്ട്രേറ്റര്‍ക്കോ ജില്ലാ കളക്‌ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് ഇടാന്‍ അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.