തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട, കിള്ളി സ്വദേശി എ.എസ്. ഹര്‍ഷദ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ മൃഗശാലയിലെ പാമ്പിന്റെ കൂടില്‍വച്ചാണ് ഇയാള്‍ക്ക് രാജവെമ്പാലയുടെ കടിയേറ്റത്. മൃഗശാലയിലെ ആനിമല്‍ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് ഹര്‍ഷാദ്. കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. പാമ്പുകടിയേറ്റ് ഹര്‍ഷദ് നിലത്തുകിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍തന്നെ ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടറെയും വിവരമറിയിക്കുകയും അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു.
പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും ഹര്‍ഷദ് മരിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മംഗലാപുരം മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്. പാമ്പുകളെ പരിചരിക്കുന്നതില്‍ പരിചയ സമ്പന്നനായ ഹര്‍ഷദ് 20 വര്‍ഷത്തോളമായി മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്തുവരികയാണ്.