ന്യൂഡല്‍ഹി: മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി തളളി. ഇന്‍റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പതിനേഴ് മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പി ജി വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രികളില്‍ സേവനം അനുഷ്‌ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ആ വാദം മുഖവിലയ്ക്കെടുത്തില്ല.
പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ കോടതി ചൂണ്ടിക്കാട്ടി.