ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷാ സുല്‍ത്താനയുടെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിലപാട്. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കൂടാതെ കേസന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാദം കേട്ട കോടതി കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കേസന്വേഷണ പുരോഗതി അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.