കൊച്ചി: ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് നൂറ്റി മൂന്ന് വർഷം പിന്നിടുന്നും. ഈ ചരിത്രമുഹൂർത്തത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ 2021- 2024 വർഷത്തെ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സഭാ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മഹനീയ സാനിദ്ധ്യത്തിൽ കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് അഭിവന്ദ്യ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ പിതാവ് ചൊല്ലിത്തരുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റുചൊല്ലി ചുമതലയേറ്റു.
കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള പരിമിതമായ സാഹചര്യത്തിൽ ഏതാനും പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ചടങ്ങിന്റെ തത്സമയ സംപ്രേഷണം കത്തോലിക്ക കോൺഗ്രസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ഉണ്ടായിരുന്നു. https://fb.me/e/QPEtjDNo?ti=wa