തിരുവനന്തപുരം: പഴയ കോവിഡ് മരണങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പട്ടികയില്‍ കയറ്റുന്നത് തുടരുന്നു. ഇന്നലത്തെ പട്ടികയിലെ 13 മരണങ്ങള്‍ 10 ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് നിന്നുള്ള നാല് മരണം ഒരുമാസം മുമ്പുള്ളതാണ്. കഴിഞ്ഞ മാസം ആറാം തിയതി മരിച്ച ലില്ലി ഭായി, ഏഴാം തിയതി മരിച്ച പ്രിജി, പതിനാലാം തിയതി മരിച്ച രാജന്ദ്രന്‍, ഏഴാം തിയതി മരിച്ച സോമന്‍ എന്നിവരുടെ പേരുകള്‍ കഴിഞ്ഞ ദിവസത്തെ മരണപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ഇന്നലെ മുതല്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് സര്‍ക്കാര്‍ പേരുകള്‍ പുറത്തുവിടുന്നത് നിര്‍ത്തിയത്.