തിരുവനന്തപുരം: ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ടിപിആര്‍ കുറയാത്തതിനെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആയിരുന്നു. നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചുഉള്ള പരാതികളും മറ്റും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തേക്കും.