സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമോ?; തീരുമാനം ഇന്ന് അറിയാം

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമോ?; തീരുമാനം ഇന്ന് അറിയാം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോ​ഗം ഇന്ന് ചേരും.

ഓണ്‍ലൈനായാണ് യോ​ഗം. ലോക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇതിന് ശേഷമാകും ഉണ്ടാകുക. നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. 

ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ടിപിആര്‍ 10 ല്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണ്ടെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.