ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി മാത്രം

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി മാത്രം

തിരുവനന്തപുരം: ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. യു.ഡി.ഐ.ഡി പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍ക്ക് swavlambancard.gov.in ല്‍ നിന്നും രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷകര്‍ നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ ഇനി മുതല്‍ മെഡിക്കല്‍ ബോര്‍ഡ് സ്വീകരിക്കില്ല.

അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്‌. പഞ്ചാപകേശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.