അനധികൃത സ്വത്ത്: കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു; ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട്

അനധികൃത സ്വത്ത്: കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു; ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

വിജിലന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ.എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ഷാജി ഹാജരാക്കിയ രേഖകളും വീട്ടില്‍ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഇക്കാര്യം ഷാജിയോട് വിജിലന്‍സ് അന്വേഷിക്കും. ഇത് മൂന്നാം തവണയാണ് കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.