മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. വിനയ് പ്രകാശിനെയാണ് ട്വിറ്റര്‍ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഈ കാര്യം ഔദ്യോഗികമായി അറിയിച്ച ട്വിറ്റര്‍ ഓഫീസറുമായി ബന്ധപ്പെടാന്‍ ഇ-മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്.
എട്ടാഴ്ചയ്ക്കകം ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിയമനം. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
പുതിയ നിയമമനുസരിച്ച് ട്വിറ്ററിന് ലഭിക്കുന്ന പരാതികളില്‍ നടപടി എടുക്കേണ്ടതും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതും പരാതി പരിഹാര ഓഫീസറായിരിക്കും.