കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു വരെ തുറക്കാം; ബാങ്കുകള്‍ എല്ലാ ദിവസവും, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

 കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു വരെ തുറക്കാം; ബാങ്കുകള്‍ എല്ലാ ദിവസവും, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടു മണിവരെ തുറക്കാം. ഡി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ എല്ലാം ദിവസവും ഇടപാടുകാര്‍ക്കായി തുറന്നു പ്രവര്‍ത്തിപ്പിക്കാം. ശനിയും ഞായറും നടപ്പിലാക്കി വരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും.

കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രത്യേക യോഗം വിളിക്കും. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.