ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പ്രതിദിന രോഗമുക്തി നേടിയവര്‍ 41,000 ആണ്. 624 മരണങ്ങള്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് 3.09 കോടി പുതിയ കേസുകളാണ്. രോഗമുക്തി നേടിയവര്‍ ആകെ 3.01 കോടിയാണ്. രാജ്യത്തെ ആക്‌ടീവ് കേസുകള്‍ കുറഞ്ഞ് 4,29,946 ആയി. അതേ സമയം കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ 4,11,408 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി.
14,539 കേസുകളുളള കേരളത്തിലാണ് രാജ്യത്ത് പ്രതിദിന കണക്കില്‍ ഏറ്റവുമധികം രോഗികള്‍. 7243 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്രയാണ് രണ്ടാമത്. 2567 കേസുകളുളള ആന്ധ്രാ പ്രദേശ് മൂന്നാമതും.
രാജ്യത്ത് ഇതുവരെ 38.76 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതില്‍ 37.14 ലക്ഷം ഡോസ് വാക്‌സിനുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കി. രോഗനിരക്ക് വളരെയധികം കൂടുതലായി തുടരുന്ന കേരളത്തില്‍ കര്‍ശന വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.