മുംബൈയില്‍ മലയാളി യുവാവിനെ കാണാനില്ല

മുംബൈയില്‍ മലയാളി യുവാവിനെ കാണാനില്ല

മുംബൈ: കടയില്‍ പോയ മലയാളി യുവാവിനെ മുംബൈയില്‍ കാണാതായി. മുംബൈയില്‍ ആനിമേഷന്‍ വിദ്യാര്‍ത്ഥിയായ കീത് സെവ്യര്‍ കുജൂര്‍( 24 ) നെയാണ്‌
ജൂലൈ എട്ടാം തിയതി മുതല്‍ കാണാതായത്.
അടുത്ത കടയിലേയ്ക്ക് സാധനം വാങ്ങാന്‍ പോകുന്ന വിവരം പിതാവിനെ അറിയിച്ചതിന് ശേഷമാണ് കീത് പോയത്. ബൈക്ക്, മൊബൈയില്‍ ഉള്‍പ്പടെയുള്ളവ വീട്ടില്‍ തന്നെയുണ്ട്. മുംബൈയില്‍ സ്ഥിര താമസക്കാരായ സേവ്യര്‍ കുജൂറിന്റെയും മേഴ്സി സേവ്യര്‍ കുജൂറിന്റെയും മകനാണ് കീത്. സി ന്യൂസ് ഗ്രാഫിക് ഡിസൈനര്‍ ജോഷിയുടെ പിതൃസഹോദരിയുടെ മകനാണ്. മോണ്‍: ഫ്രാന്‍സിസ് ഇലവതിങ്കല്‍ മുംബൈയിലുള്ള എല്ലാ ഇടവകകളിലും വിവരം അറിയിച്ചിട്ടുണ്ട്. മുംബൈ പൊലീസ് അന്വോഷണം ആരംഭിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.