ന്യൂഡല്‍ഹി: ഉപയോക്താക്കളെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഹാക്കര്‍മാരെ കുറിച്ച് മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് സുരക്ഷ വിദഗ്ധന്‍. 'പകര്‍പ്പവകാശ നിയന്ത്രണ പേജ് 2021' എന്ന പേരില്‍ വ്യാജ പേജുകള്‍ നിർമ്മിച്ച് കമ്പ്യൂട്ടറുകൾക്ക് ഹാനികരമായേക്കാവുന്ന ലിങ്കുകൾ ഫേസ്ബുക്കിലുടെ ഉപയോക്താക്കൾക്ക് ഹാക്കര്‍മാര്‍ അയക്കുന്നത്.
പ്രശസ്ത വ്യക്തികളേയും എം.പി, എം.എല്‍.എ തുടങ്ങിയ രാഷ്ട്രീയ നേതാക്കളേയും മറ്റ് ടാഗ് ചെയ്താണ് കൂടുതല്‍ ലിങ്കുകള്‍ അയച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സുരക്ഷ ടീം അംഗമായ രാജ്ശേഖര്‍ രജാഹാരിയ പറഞ്ഞു.
കമ്പ്യൂട്ടറുകൾക്ക് മാരക പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഫേസ്ബുക്ക് വെരിഫിക്കേഷന് ആവശ്യപ്പെട്ടാണ് ഒന്നിലധികം തവണ ലിങ്ക് പ്രത്യക്ഷപ്പെടുകയെന്നും അതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.