കുടുംബത്തിലേക്ക് മൂന്ന് കുഞ്ഞ് അതിഥികള്‍; സന്തോഷം പങ്കുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കുടുംബത്തിലേക്ക് മൂന്ന് കുഞ്ഞ് അതിഥികള്‍; സന്തോഷം പങ്കുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൂനെ: വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് പിറന്നത്.

ഇന്ന് പൂനെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞയുടനേ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.