ന്യൂഡൽഹി : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റിന് മുന്നില്‍ വ്യാഴാഴ്ച്ച മുതല്‍ ഉപരോധ സമരത്തിന് ഒരുങ്ങി കര്‍ഷകര്‍. ഈ സാഹചര്യത്തിൽ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവർത്തിച്ചു.
പ്രതിഷേധത്തിന്റെ പാത അവസാനിപ്പിച്ച് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് എത്തണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്തെത്തിയത്. കര്‍ഷക സമരം സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവര്‍ത്തിക്കുന്നത്.
അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചര്‍ച്ചയ്‌ക്കൊള്ളൂ എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കാതെ സമരങ്ങൾ അവസാനിപ്പിക്കില്ലെന്നും കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
എന്നാൽ രാജ്പഥ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷ മേഖലയായ പാര്‍ലമെന്റിന് മുന്നില്‍ നിന്ന് സമര വേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നും പൊലീസ് കർഷകരോട് പറഞ്ഞു.