ഇറാഖ്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കപ്പല്‍ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. കപ്പല്‍ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുല്‍രാജാണ് (28) മരിച്ചത്.
ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നലെയാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേരാണ് മരണപ്പെട്ടത്.
ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. കഴിഞ്ഞ ഒക്ടോബറിലാണ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.