റിയാദ്: ഹജ്ജിന്റെ പ്രധാനപ്പെട്ട കർമ്മമായ അറഫാ സംഗമം പുരോഗമിക്കുയാണ്. പ്രവാചക വിളിക്കുത്തരം നല്‍കിയാണ് ലോകമുസ്ലീംലങ്ങള്‍ അറഫയില്‍ സമ്മേളിക്കുന്നത്. 150 ലേറെ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 60,000 ഹാജിമാർ അറഫയില്‍ സംഗമിക്കുന്നു.
കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ടാണ് ഇത്തവണയും അറഫ സംഗമം നടക്കുന്നത്. പൊടിക്കാറ്റും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തവണ ഹജ്ജ് സ്മാർട് കാർഡ് നടപ്പിലാക്കിയാണ് തീർത്ഥാടനം ഒരുക്കിയത്.സംസം വിതരണം ചെയ്യാൻ റോബോട്ടുകൾ ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യയും മന്ത്രാലയം നടപ്പാക്കി.