ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുപ്പതു ദിവസത്തിനുള്ളിൽ 76 ശതമാനം പൗരന്മാർക്കും നൽകാനായാൽ മരണനിരക്ക് വൻതോതിൽ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട്.
ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയപ്പോള്‍ അവിടുത്തെ മരണനിരക്ക് 26 മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാന്‍ സാധിച്ചതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഈ സാങ്കേതികത അനുസരിച്ച് ഒരു പ്രദേശത്തുള്ള കഴിയുന്നത്ര ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ഞങ്ങള്‍ നല്‍കി. ഒരു മാസം എടുത്ത് 75 ശതമാനം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. ഇങ്ങനെ മരണനിരക്ക് 26 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാനും സാധിച്ചു' ഐ സി എം ആറിന്റെ സാംക്രമിക രോഗ വിഭാഗ തലവന്‍ ഡോ സമീരന്‍ പാണ്ട പറഞ്ഞു