രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം: 11 വയസുകാരൻ ഡൽഹി എയിംസില്‍ മരണപെട്ടു

രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം: 11 വയസുകാരൻ ഡൽഹി എയിംസില്‍ മരണപെട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹി എയിംസില്‍ റിപോര്‍ട്ട് ചെയ്തു. 11 വയസുള്ള ഒരു ആണ്‍കുട്ടിയാണ് രോഗംബാധിച്ച് മരിച്ചത്. എച്ച് ഫൈവ് വണ്‍ എന്‍ വണ്‍ ആവിയന്‍ ഇന്‍ഫ്‌ളുവന്‍സ ചികില്‍സ തേടുന്നതിനിടയിലാണ് മരണം. എയിംസിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. എച്ച് 5എന്‍1 മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ്.

അതേസമയം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു. കാക്കകളും ദേശാടന പക്ഷികളും അടക്കമുളളവ വ്യാപകമായി മരണപ്പെടുന്നതായി ജനുവരിയില്‍ പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് സാംപിളുകള്‍ ശേഖരിച്ച് എച്ച് ഫൈവ് വണ്‍ എന്‍ വണ്‍ ആവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നുളള പരിശോധന അധികൃതര്‍ ആരംഭിച്ചത്.

കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.