സ്ത്രീ പീഡന കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത്: ശശീന്ദ്രന്‍ വിവാദത്തില്‍ ആഞ്ഞടിച്ച് വി ഡി സതീശന്‍

സ്ത്രീ പീഡന കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത്: ശശീന്ദ്രന്‍ വിവാദത്തില്‍ ആഞ്ഞടിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെന്നും സതീശന്‍ പറഞ്ഞു. സ്ത്രീയുടെ കൈയ്യില്‍ കയറി പിടിച്ചത് നല്ല രീതിയില്‍ തീര്‍ക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കില്‍ പീഡനക്കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത് വിളിക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ കൊണ്ടു വന്ന അടിയന്തര പ്രമേയാനുമതിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എഫ്ഐആര്‍ വൈകിയെന്ന ആരോപണം പൊലീസ് മേധാവി അന്വേഷിക്കും. പാര്‍ട്ടികാര്യമെന്ന നിലയിലാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ അതിനപ്പുറം മറ്റൊരു തലത്തില്‍ വിഷയം എത്തിക്കാനുള്ള ശ്രമമാണ് ഇവിടെയുണ്ടായത്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല അദ്ദേഹം ഒരു തെറ്റും ചെയ്തില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് മറുപടിയുമായി വിഡി സതീശന്‍ രംഗത്ത് എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.