പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടപ്പെട്ടു; ഇരുസഭകളും നിര്‍ത്തിവച്ചു

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍:  പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടപ്പെട്ടു; ഇരുസഭകളും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധമുയര്‍ത്തിയത്.

ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ രാജ്യസഭയും ലോക്‌സഭയും രണ്ടുമണി വരെ നിര്‍ത്തിവച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.