ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ ഉത്തരേന്ത്യന്‍ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നതും ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതും ചിത്രങ്ങള്‍ അടക്കം പത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും ദൈനിക് ഭാസ്‌കറും ഇതുവരെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.