ഐസിഎസ്‌സി, ഐഎസ്സി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

ഐസിഎസ്‌സി, ഐഎസ്സി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

ന്യൂഡൽഹി : ഐസിഎസ്‌ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം.

കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തെക്കുറിച്ച്‌ സിഐഎസ് സിഇ ആണ് അറിയിച്ചത്.

അതേസമയം സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്‌ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.